Wednesday, January 13, 2010

14th IFFK - FILM REVIEW

സമകാലിക സംഘര്ഷങ്ങളെ അഭിസംബോധനചെയുന്ന ചിത്രങ്ങളുമായിട്ടാണ് പതിനാലാമത് രാജ്യാന്തര ചലച്ചിത്രമേള പ്രക്ഷക പ്രക്ഷക മനസുകളിലൂടെ കടന്നു പോയത് .അതിജീവനവും,പ്രണയവും,വിപ്ലവവും നിറഞ്ഞു നില്‍കുന്ന സിനിമകളാണ് മേളയിലെ മത്സരഇനങ്ങള്‍.വിഖ്യാത സംവിധാകനായമൃണാള്‍സെന്‍മേള ഉത്ഘാടനം ചെയ്തു. ഒരാഴ്ച്നീണ്ടുനിന്ന ചലച്ചിത്രഉതസവത്തില്‍ 164 സിനിമകളാണ് പ്രദര്ശിപ്പിച്ചു. ചരിത്രതാളുകള്‍ പ്രമേയമാക്കിഉള്ള ചിത്രങ്ങള്‍ എക്കാലവും രാജ്യാന്തര ചലച്ചിത്രമേളകളില്‍ ശ്രദ്ധയാകര്ഷിക്കുന്നു അതൊടോപ്പംതന്നെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുമായിബന്ധമുള്ള സിനിമകൂടിയാകുമ്പോള്‍ കരളീയ പ്രക്ഷകര്‍ക്ക് അരാധനകൂടുന്നു .
A Step in to the Darkness
Director:Atil Inac
Screening Date:15/12/2009
Time:3pm

 
ടര്ക്കി ചിത്രമായ എ സ്റെപ്പ് ഇന്‍ ടു ദി ടാര്ക്നെസ്സ് ആയിരുന്നു ഉത്ഘാടന ചിത്രം.യുധവും സംഘര്‍ഷങ്ങളും നിറഞ്ഞ ഗ്രമത്തില്‍ നിന്നും രക്ഷപ്പെടുന്ന സന്നറ്റ് എന്ന തുര്‍ക്കി പെണ്‍കുട്ടിയുടേ കഥയാണിത്. നഷ്ടപ്പെടലിന്‍െയും ഒറ്റപ്പെടലിന്‍െയും വേദന എന്തന്ന് ഈ ചിത്രം പറയുന്നു. ജീവിതത്തിലെ പല ദുര്ഘടഘട്ടവും കടന്നവള്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ കൈകളില്‍ എത്തുന്നു.ഈ സംഘടനകള്‍ അവരുടെ ലക്‌ഷ്യം നടപ്പാക്കുന്നതിനായി അവളെ കരുവാക്കുന്നു. അതോടേ അവളുടേ എല്ലാ പ്രതീക്ഷകളും നശിക്കുന്നു. ഏന്നാല്‍ ഈ സമയം അവളുടേ സഹോദരന്‍ ഒരു സഫോടനത്തില്‍ പരുക്കേറ്റു ആശുപത്രിയില്‍ കഴിയുകയായിരുന്നു .സിനിമയുടെ അവസാനം രണ്ടുദിശയിലായി പരസ്പരം കാണാനാകാതെ നടന്നു പോകുന്ന സഹോദരങ്ങളെ നമുക്ക് കാണാന്‍കഴിയും.
Treeless Mountain
Diractor:So Young Kim
Screening Date:11/12/2009
Time:11:15am
 













അമ്മയും കുഞ്ഞും തമ്മിലുള്ള കഥ പറയുന്ന ചിത്രമാണ് സൊ യങ് കിങിന്‍െ ട്രീ ലെസ്സ് മൌന്ടന്‍. തന്‍റെ മക്കള്‍ക്ക്‌ അച്ഛനെ തിരികെ നല്‍കാനായി അമ്മ യാത്ര തിരിക്കുകയാണ്. യാത്ര തിരിക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ഒരു പണക്കുടുക്ക സമ്മാനിക്കുകയും, കുടുക്ക നിരയുംബോളെക്കും തിരികെ വരുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യുന്നു. അമ്മയെ പിരിയുന്ന കുട്ടികളുടെ അവസ്ഥ ഇതൊരു പ്രേക്ഷകന്റെയും മനസ്സില്‍ വേദന ജനിപ്പിക്കുനതാണ്.പിന്നീടുസിനിമയില്‍ നാം കാണുന്നത് കുട്ടികള്‍ തന്‍റെ മദ്യപയായ അമ്മായിയുടെ അടുക്കല്‍ അനുഭവിക്കുന്ന യാതനയാണ്.ഈസമയത്ത്, കുട്ടികള്‍ക്ക് ഏകആശ്വാസം അയല്‍വീടുകാരാണ്. അയല്‍വീട്ടിലെ ഒരു കുട്ടിയെ ജിന്നിനും ബിന്നിനും കൂട്ടുകാരനായി കിട്ടുന്നു. കൂട്ടുകാരന്‍ വഴി കുടുക്ക നിറക്കാനുള്ളമാര്‍ഗങ്ങള്‍ കുട്ടികള്‍കണ്ടെത്തുന്നു.കുടുക്കനിറഞ്ഞിട്ടുംഅമ്മ തിരികെ വരുന്നില്ല.ഇതിനിടയില്‍ കഥയിലെ രണ്ടാമത്തെ മാറ്റം വരുകയാണ്.അമ്മായിക്ക് കുട്ടികളുടെ അമ്മ കത്തയെയ്ക്കുന്നു.ഭര്‍ത്താവിനെ കന്റെതാതെ വരാനാകിലെന്നും കുട്ടികളെ അവരുടെ മുത്തശ്ശിയുടെ പക്കല്‍ അയക്കണമെന്നും അറിയിച്ച്,അങ്ങനെ കുട്ടികള്‍ക്ക് അമ്മായിയില്‍ നിന്നുള്ള പരിചരണവും നഷ്ടപെടുന്നു.നടക്കാതെ പോകുന്ന ഈ കാത്തിരിപ്പാണ് സിനിമയുടേ ശക്തി.
Sweet Rush
Diractor:Andrezej Wajda
Screening Date:11/12/2009
Time:3pm


സഫലമാകാതെ പോകുന്ന പ്രണയ കഥ പറയുന്ന സ്വീറ്റ് റഷ്ഉം വളരെയധികം പ്രക്ഷക ശ്രദ്ധനേടി. തനിക്കു ബാധിച്ചീരിക്കുന്ന മാരകമായ രോഗം അറിയാതെ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്ന യുവതിയുടെ കഥയാണ് സ്വീറ്റ് റഷ്.മാര്‍ത്ത എന്ന രോഗിയായ ഭാര്യയെ ചികിത്സിക്കുന്ന ഡോക്ടറായ ഭര്‍ത്താവ് ,അവളില്‍ നിന്നും മാരകമായ രോഗത്തെ കുറിച്ച് മറച്ചു വെയ്ക്കുന്നു .വാര്‍ധക്യത്തിന്റെ ആരംഭ കട്ടത്തില്‍ലാണ് അവര്‍ ഇരുവരും ഭാര്യയെ വളരെ ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവു അവരുടെ ആരോഗ്യ കാര്യങ്ങളില്‍ അസന്ക കുലനവുന്നു ബോഗെസ്‌ എന്ന് ചെറുപ്പ കരനുമായി അടുപ്പത്തില്‍ ആവുന്നു .അവള്‍ക്കു അവനില്‍ നിന്ന് അകലുവാന്‍ കഴിയാതെ വരുന്നു ,നീന്തല്‍ പഠിക്കാന്‍ എത്തുന്ന അവനെ മരണം കീഴപെടുത്തുന്നു.എന്നാല്‍ പുഴയുടെ ആഴത്തില്‍ അവനെ മരണം കാത്തു നില്‍ക്കുന്നു .മാര്‍ത്ത ഉറക്കെ നിലവിളി ക്കുന്നുണ്ടെങ്കിലും അവനെ അവള്‍ക്ക് രക്ഷിക്കാനായില്ല .ഇതു പിന്നീടു ഒരു സിനുമ ചിത്രീകരണത്തിന് ഭാഗമായി മാറുന്നതോടെ സ്വീറ്റ് റഷ് അവസാനിക്കുന്നു .
True Noon
Director:Nosir Siadov
Screening Date 16/12/2009
Time:2.30pm

വളരെ അടുത്ത ബന്ദം പുലര്‍ത്തിയിരുന്ന രണ്ടു ഗ്രമാങ്ങള്‍ക്കിടയില്‍ സൈനൃം വേലികെട്ടി ഗ്രാമത്തെ രണ്ടായി തിരിക്കുന്നു.മനുഷ്യബന്ടങ്ങല്‍ക്കിടയിലുള്ള വേര്തിരിക്കലായി ട്രൂ നൂണ്‍ പ്രക്ഷകര്ക്കിടയില്‍ എത്തുന്നു .ഒന്നുപോലെ കഴിഞ്ഞിരുന്ന രണ്ടു ഗ്രാമങ്ങളിലെ അതിര്‍ത്തിയാണ് കഥയിലെ പ്രധാന സംഭവം .സുന്ദരിയായ നിലുഫരിന്റെയും അയല്‍വാസിയായ വരന്‍ അസീസും തമ്മിലുള്ള വിവാഹം ഇത് കാരണം സങ്ങടതിലാകുന്നതും,പിന്നീട് അവര്‍ ഒരുമിക്കുന്നതും ആണ് പ്രട്യക്ഷ്യത്തില്‍ കഥയുടെ ഇതിവൃത്തം. യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയാന്‍ സംവിധായകന് കഴിയുന്നത്‌ കൊണ്ടാണ് ട്രൂ നൂണിനെ നെ തിരിച്ചറിയാന്‍ പ്രേക്ഷകന് സാധിക്കുനതും..ഈസമയത്ത് നിലുഫുരിന്റെ കുംബസുഹൃത്തുകൂടിയായ കാലാവസ്ഥ നിരീക്ഷകന്‍ അതിര്‍ത്തി ലങ്ഖിക്കുന്നതിനിടയില്‍ അദ്ദേഹം മാത്രം മയിന്‍ പൊട്ടി മരിക്കുകയും ചെയ്യുന്നു . അതോടെ സിനിമക്ക് വിരാമമാവുകയാണ്. യുദ്ധവും അതിര്‍ത്തിയും സാധാരണ മനുഷ്യരെ ബാധിക്കുന്ന പ്രശ്നമാണ് സംവിധായകന്‍ പ്രേക്ഷകരായ നമ്മളെ ചിന്തിപ്പിക്കുകയും ബോധാവാന്മാരാക്കുകയും ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത് . പ്രേക്ഷകര്‍ സ്നേഹിക്കുന്നത് ജീവിതം ചാലിചെടുന്ന ഈ ദ്രിശ്യ വിസ്മയതെയാണ്. വിരഹത്തിന്‍റെയും വേദനയുടെയും മുള്‍ വേലികള്‍ നിറഞ്ഞ ജീവിതത്തില്‍ ധീരമായി മുന്നേറുന്ന മനുഷ്യന്‍െറ ഇഛാശക്തിയുമാണ് ട്രൂ നൂണ്‍ .
Masangels
Director:Beatriz flores Silva
Screening Date:14/12/2009
Time:11am

1986ലെ ഉറുഗെയുടേ രാഷ്ട്രീയ സംഘര്ഷങ്ങളുടെയും ഗറില്ല പ്രവര്തനങ്ങള്‍ക്കിടയിലുള്ള കുടുംബ ജീവിത ങ്ങളുടെ കഥ പറയുന്ന ചിത്രമാണ്‌ മെസഞ്ചലെസ്സ്.അറീലിയോ എന്നയാല്‍ തനിക്കു വിവാഹേതര ബന്ധത്തിലുണ്ടായ ഏഴു വയസുള്ള മസഞ്ചലീസിനെ അവളുടേ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ തന്‍െറ കുടുംബത്തിലക്ക് കൊണ്ടുവരുന്നു.5വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ അര്‍ദ്ധ സഹോദരനുമായി പ്രണയത്തിലാകുന്നു.തുടര്‍ന്നവള്‍ ഗര്‍ഭിണിയാകുന്നു പ്രസവം അടുക്കുന്നസമയത്ത് ഗറില്ല പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പട്ടിരിക്കുന്ന സാന്റിയാഗോ സൈന്യത്താല്‍ മരിക്കുന്നു.ആ സമയം മസഞ്ചലിസ് ഒരു കുട്ടിക്ക് ജന്‍മംനല്‍കുന്നു.
7 years
Director:Jean-Pascal Hattu
screening Date:11/12/2009

ഭര്‍ത്താവിനെ വളരെ അതികം സ്നേഹിക്കുന്ന മേയ്തി യുടെ ജീവിതത്തിലേക്ക് ജീന്‍ എന്ന ചെറുപ്പക്കാരന്‍ കടന്നു വരുന്നു .അവരുടെ ലൈഫില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമക്കാതരം.മേയ്തി യുടെ ഭര്‍ത്താവു vincent ജെയില്ലില്‍ ആണ്. മേയ്തി ദിവസവും തടവില്‍ പാര്‍കുന്ന vincent നെ കാണുന്നു,അവിടെ അവള്‍ ജീനിനെ കണ്ടു മുട്ടുന്നു .കിടക്കയില്‍ ഭര്‍ത്താവിന്‍റെ സാമിപ്യം അവള്‍ ഏറെ ആഗ്രഹിക്കുന്നു ,പലപ്പോഴും ജീന്‍ എന്ന ചെറുപ്പക്കാരനെ അവള്‍ അവഗണിക്കുന്നു .പിന്നീടു ജീനുമായി അവള്‍ രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്നു.അവളുടെ ആവശ്യങ്ങള്‍ അവനിലൂടെ നേടി എടുക്കുന്നു.ഇതെല്ലാം മേയ്തി വിനസിന്റില്‍ നിന്നും മറച്ചു വെയ്ക്കുന്നു.
Water Lilies
Director:Celine Sciamma
Screening Date:17/12/2009
Time:9.30am













florain, mary,aan എന്നിങ്ങനെ മൂന്ന് പെണ്‍കുട്ടികള്‍ ഈ സിനിമയിലെ കതപത്രങ്ങളാണ് .നീന്തല്‍ ടീമിലെ പതിനാലുകാരി അയ പെണ്‍കുട്ടിക്ക് ടീമിലെ സുന്ദരിയായ പെണ്‍കുട്ടിയോട് തോന്നുന്ന സ്വവര്‍ഗാനുരകം ഈ സിനിമയുടെ പ്രേമയം .ഈ നീന്തല്‍ ടീമിലെ തന്നെ സുന്ദരനായ മറ്റു പുരുഷനോട് തടിചിയ്അയ annപ്രനയഭ്യര്തന നടത്തുന്നു ,എന്നാല്‍ അയല്‍ക്കാവട്ടെ സുന്ദരിയായ ഫ്ലോരയിനിനോട് ആണ് ഇഷ്ട്ടം .aan പലപ്പോഴും ഇതില്‍ ധുക്കിതയാണ് ,പതിന്‍ച്ചുകരിയായ മറ്റൊരു പെണ്‍കുട്ടി ഫ്ലോരിനിനെ സ്നേഹിക്കുകയും അവളില്‍സ്വവര്‍ഗനുരകിയാണ്,ഫ്ലൂരിനോട് അയാള്‍ അടുക്കുന്നതിഅവള്‍ എതിര്‍പ്പ് കാണിക്കുന്നു,എന്നാല്‍ ഇതിലെതന്റെടിയായ കഥാപാത്രമാണ് മേരി ,എങ്ങനെ സ്വവര്‍ഗനുരാകാതെ പ്രമേയമാക്കി എടുത്ത ഈ സിനിമ അവതരണ ശൈലിയില്‍ വിജയം കൈവരിച്ചിരിക്കുന്നു എന്നാല്‍ എങ്ങനെ ഒരു വിഷയം സിനിമയ്ക്ക് പ്രമേയം ആകുന്നതോടുകൂടി ഡയറക്ടര്‍ സമൂഹത്തിലെ മറ്റൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്.
Seasons
Director:Shyamaprasad
Screening Date:12/12/2009
Time:2.45pm














മൂന്നുസുഹൃത്തുക്കളായ സണ്ണി, ശരത്, വര്‍ഷ എന്നിവരുടെ ജീവിതത്തിലുന്റാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രം.ശരത് എന്നയാള്‍ക്ക് സണ്ണിയും വര്‍ഷയും തന്‍റെ ജീവിതത്തിന്‍റെ ഭാഗമായിട്ടാന്നു കണ്ടിരുന്നത്‌.എന്നാല്‍ സുഹൃത്തുക്കള്‍ തന്നേ ശരത്തിനെ ചതിക്കിന്നു .വര്‍ഷയെ തന്‍റെ ജീവിതത്തിലേക്ക് കൊണ്ടു വരണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു .സുഹൃത്തുക്കളുടെ ചതികള്‍ സഹിക്കാനാവതേ ശരത് ജോലി വേണ്ടന്നുവച്ച് നടുവിട്ടു പോകുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ തന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി അവര്‍ക്കായി അയച്ചുകൊടുക്കുന്ന. ഈ സമയം അവര്‍ പഴയ കാലം ഓര്‍ക്കുന്നതാണു സിനിമ യുടേ അവസാനം.



No comments:

Post a Comment